Site iconSite icon Janayugom Online

നിഖില്‍ കുമാര സ്വാമി ജെഡിഎസ് പ്രസിഡന്റ്

കർണാടകയിൽ നിഖിൽ കുമാരസാമി ജെഡിഎസ് അധ്യക്ഷനാകും. നിലവിൽ എച്ച് ഡി കുമാരസ്വാമിയാണ് ജെഡിഎസ് കർണാടക അധ്യക്ഷൻ. നിഖിൽ കുമാരസ്വാമി ജെഡിഎസിന്റെ യുവജന വിഭാ​ഗം അധ്യക്ഷനാണ്.എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രിയായതിനാലാണ് ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നിഖിലിന് കൈമാറുന്നത്.

നിഖിൽ കുമാരസ്വാമി സിനിമാ അഭിനേതാവെന്ന നിലയിൽ പ്രശസ്തനാണെങ്കിലും രാഷ്ട്രീയത്തിൽ വേണ്ടവിധത്തിൽ തിളങ്ങാനായില്ല. 2019‑ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് ജെഡിഎസ്-കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥിയായും 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനഗരയിൽനിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്തിടെ നടന്ന ചന്നപട്ടണ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും നിഖിൽ പരാജയപ്പെട്ടിരുന്നു.തുടർച്ചയായ തോൽവികളിൽ തളരാതെ ജെഡിഎസിൻ്റെ യുവനേതാവ് പാർട്ടി സംഘടനയുമായി മുന്നോട്ടുപോയെന്നാണ് ജെഡിഎസിൻ്റെ അണിയറപ്രവർത്തകരുടെ വാദം. 

Exit mobile version