Site iconSite icon Janayugom Online

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും

നിലമ്പൂർ നിയമസഭാ മണ്ഡലത്തിെലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ വലിയ രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എൽഡിഎഫിന്റെ ബൂത്ത് തലം മുതലുള്ള യോഗങ്ങൾ മണ്ഡലത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

എൽഡിഎഫ് നിലമ്പൂർ നിയോജകമണ്ഡലം കൺവെൻഷൻ ജൂൺ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഒമ്പതുവർഷത്തിനിടയിൽ മണ്ഡലത്തിൽ കൊണ്ടുവന്ന വികസനം മുൻനിർത്തിയാണ്‌ എൽഡിഎഫിന്റെ പ്രചാരണം.അതേസമയം യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും വലിയ രീതിയിലുള്ള തർക്കമാണ് മുന്നണിക്കുള്ളിൽ രൂക്ഷമാകുന്നത്. പി വി അൻവറിനെ യുഡിഎഫിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. 

യു ഡി എഫും അൻവറും തമ്മിൽ തർക്കം രൂക്ഷമാണ് എന്ന് അദ്ദേഹത്തിനറെ വാക്കിൽ വ്യക്തമാണ് എന്നും ഗോവിന്ദൻ മാസ്റ്റർ. കഴിഞ്ഞ 9 വർഷക്കാലത്തെ വികസന നേട്ടങ്ങൾ എൽ ഡി എഫ് മുന്നോട്ട് വെക്കുന്നു. നിലമ്പൂരിലേത് വലിയ രാഷ്ട്രീയ പോരാട്ടമായി എൽ ഡി എഫ് കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version