Site iconSite icon Janayugom Online

നിമിഷപ്രിയയുടെ മോചനം: ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്രം; ഹർജി തള്ളി ഹൈക്കോടതി

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നേരിട്ട് ഇടപെടാൻ കഴിയില്ലെന്നു കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഇത്. കുടുംബവും സംഘടനകളും നടത്തുന്ന ചർച്ചകൾക്ക് സഹായം നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി.

സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിലാണ് ഹർജി നൽകിയത്. യെമനിൽ നടന്ന വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിഷയത്തിൽ കേന്ദ്രനിലപാട് തേടിയത്. കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നൽകി മോചനം സാധ്യമാക്കാനാണ് നയതന്ത്ര ഇടപെടൽ തേടുന്നതെന്ന് ആക്‌ഷൻ കൗൺസിൽ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. 

നിമിഷപ്രിയയ്ക്ക് അപ്പീൽ സമർപ്പിക്കാനുള്ള സഹായം നൽകുമെന്നും നഷ്ടപരിഹാരത്തുക സംബന്ധിച്ച ചർച്ച നടത്തുന്നതിന് ഇന്ത്യൻ സംഘത്തിനു യാ‌ത്രാനുമതി നൽകുമെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: Nimishapriya’s release: Cen­ter says it can not inter­vene; The High Court dis­missed the petition

You may also like this video:

Exit mobile version