Site iconSite icon Janayugom Online

ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം

ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം. അല്ലൂരി സീതാരാമയ്യ രാജു ജില്ലയിലെ മരേഡുമില്ലി-ഭദ്രാചലം ഘട്ട് റോഡില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് അപകടം. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു.കനത്ത മൂടല്‍ മഞ്ഞ് കാരണം ബസ് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകകയായിരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കും.

ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ചിന്തൂരുവിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്കും മാറ്റിയതായി പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. എല്ലാവകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും മികച്ച മെഡിക്കല്‍ സഹായം ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Exit mobile version