ശ്രീലങ്കയില്‍ പുതിയ ഒമ്പത് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. സമ്പൂര്‍ണ മന്ത്രിസഭ രൂപീകരിക്കുന്നതു വരെ സഭയില്‍ സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മന്ത്രിമാരെ നിയമിച്ചത്. മുന്‍ മന്ത്രിയും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി അംഗവുമായ നിമല്‍ ശ്രീപാലാ ഡെ സില്‍വ, സ്വതന്ത്ര എംപിമാരായ സുസിൽ പ്രേമജയന്ത, വിജയദാസ രാജപക്ഷ, ടിറാൻ അല്ലെസ് എന്നിവരടക്കം ഒമ്പത് മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.
നാല് മന്ത്രിമാര്‍ കഴിഞ്ഞ ആഴ്ച ചുമതലയേറ്റിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയും ഉൾപ്പെടെ 25 അംഗങ്ങൾ മാത്രമായി മന്ത്രിസഭ പരിമിതപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമല്‍ ശ്രീപാല വ്യോമയാന മന്ത്രിയായും സുസിലിനെ വിദ്യാഭ്യാസ മന്ത്രിയായും കെഹേലിയ റംബുക്‌വെല്ല ആരോഗ്യമന്ത്രിയായും വിജയദാസ രാജപക്സെ നീതിന്യായ, ജയിൽകാര്യ, ഭരണഘടനാ പരിഷ്‌കരണ മന്ത്രിയായുമാണ് ചുമതലയേറ്റുത്.
English summary;Nine ministers have been sworn in Sri Lanka
you may also like this video;