Site iconSite icon Janayugom Online

കണ്ണൂരില്‍ പിതാവ് മുറിച്ച കവുങ്ങ് വീണ് ഒൻപത് വയസുകാരൻ മരിച്ചു

പിതാവ് മുറിച്ച കവുങ്ങ് വീണ് ഒൻപത് വയസുകാരന് ദാരുണാന്ത്യം. പാണപ്പുഴ ആലക്കാട് വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസറുടെയും ജുബൈരിയയുടെയും മകൻ പി എം മുഹമ്മദ് ജുബൈറാണ് മരിച്ചത്.

ഏര്യം വിദ്യാമിത്രം യു പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വീടിന് മുന്നിൽ അപകടകരമായ വിധത്തിൽ നിൽക്കുന്ന കവുങ്ങ് നാസർ മുറിച്ചപ്പോൾ വീടിനുനേരേ മരം വീഴുകയായിരുന്നു.

ജുബൈർ ഓടിമാറാൻ ശ്രമിക്കുന്നിനിടെ ശരീരത്തിൽ പതിച്ച് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു.

Eng­lish Sum­ma­ry: nine-year-old boy died at kannur
You may also like this video

Exit mobile version