Site iconSite icon Janayugom Online

നിപ പ്രതിരോധം; കേന്ദ്രസംഘം മലപ്പുറത്ത്, രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം മലപ്പുറത്ത്. നാഷണൽ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീമാണ് സംസ്ഥാനത്തെ നിപ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയത്. ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സംഘം മലപ്പുറം ഡി എം ഒയുമായി കൂടിക്കാഴ്ച നടത്തി. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 38 വയസ്സുകാരിയുടെ ആരോഗ്യനില കേന്ദ്രസംഘം നേരിട്ടെത്തി വിലയിരുത്തി. സംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
കൂടാതെ, വവ്വാലുകളുടെ നിരീക്ഷണത്തിനും സർവേക്കുമായി ഡോക്ടർ ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ടുപേരടങ്ങുന്ന മറ്റൊരു സംഘവും ഇന്ന് മലപ്പുറത്തെത്തും.

Exit mobile version