കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം. പൂനൈ വൈറോളജി ലാബിലെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. നാല് സാമ്പിളുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ്. നിപ പ്രതിരോധത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൂര്‍ണ സംജ്ജമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു. ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചത്.
0495 2383100, 0495- 2383101, 0495 2384100 എന്നീ നമ്പറുകളിലേക്ക് വിളിക്കാം.
കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപ വൈറസ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. ഒരാൾ ഓഗസ്റ്റ് 30‑നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്ന 75 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും.
English Summary:nipah Control rooms were opened in Kozhikode district
You may also like this video