Site icon Janayugom Online

നിപ: തെറ്റായ വാര്‍ത്ത നല്‍കി ജർമ്മൻ മാധ്യമങ്ങൾ, വിമാനത്താവളത്തില്‍ കുടുങ്ങി മലയാളി നഴ്സുമാര്‍

കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്തത് സംബന്ധിച്ച് തെറ്റായ റിപ്പോർട്ടുകളുമായി ജർമ്മൻ മാധ്യമങ്ങൾ. ജർമ്മനിയിലെ ഒരു മാധ്യമം നിപ വ്യാപനത്തെ തുടർന്ന് കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചെന്ന റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്.
കേരളത്തിലാകെ നിപ വ്യാപിച്ചെന്നും കേരളത്തിലെ പൊതുജീവിതം സ്തംഭിച്ചെന്നുമുള്ള തരത്തിലുള്ള വാർത്തകളാണ് അവിടെ മാധ്യമങ്ങള്‍ നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് കേരളത്തിൽ നിന്ന് ജർമനിയിലെത്തിയ മലയാളി നഴ്സുമാർ പ്രതിസന്ധിയിലായെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.

തൊഴിൽ വകുപ്പിന്റെ കീഴിലുള്ള വിദേശ റിക്രൂട്ടിംഗ് ഏജൻസിയായ ഒഡെപെക് മുഖേന ജർമനിയിലേക്ക് പോയ എട്ട് നഴ്സുമാരാണ് തെറ്റായ വാർത്തകളെ തുടർന്ന് പ്രതിസന്ധിയിലായത്. കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു എന്ന തെറ്റായ വാർത്തയെ തുടർന്ന് ജര്‍മ്മനിയിലെ സാർലൻഡ് സംസ്ഥാനത്ത് ജോലിയിൽ പ്രവേശിക്കേണ്ട നഴ്സുമാർ ഇപ്പോൾ ഫ്രാൻക്ഫർട്ട് വിമാനത്താവളത്തിന് സമീപം ക്വാറന്റൈനിൽ കഴിയുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തെറ്റായ വാർത്തകൾ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഇതെന്നും വിഷത്തിൽ ഒഡെപെക് ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Eng­lish Sum­ma­ry: Nipah: Ger­man media gave fake news
You may also like this video

Exit mobile version