കോഴിക്കോട് ജില്ലയിൽ നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ എൻ ഐ വി പൂനെയിൽ നിന്നുമുള്ള മൊബൈൽ ലാബ് ടീം കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. ബി എസ് എൽ 3 സൗകര്യങ്ങളോടു കൂടിയ മൊബൈൽ ലാബാണ് മെഡിക്കൽ കോളജിൽ സജ്ജീകരിച്ചിരിക്കുന്നത്.
സാമ്പിളുകൾ പൂനയിലേക്ക് അയക്കാതെ തന്നെ പരിശോധിക്കാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. നിപാ സമ്പർക്കത്തിലുള്ളവരുടെ സാമ്പിളുകളാണ് ലാബിൽ പരിശോധിക്കുന്നത്. ടീമിൽ ഡോ. റിമ ആർ സഹായി, ഡോ. കണ്ണൻ ശബരിനാഥ്, ഡോ. ദീപക് പാട്ടീൽ എന്നീ സയന്റിസ്റ്റുമാരും നാല് ടെക്‌നീഷൻമാരുമാണുള്ളത്.
English Summary:Nipah: Mobile lab team reached Kozhikode Medical College
You may also like this video