Site iconSite icon Janayugom Online

നിപ ഭീതി: മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണവുമായി മധ്യപ്രദേശ് സര്‍വകലാശാല

സംസ്ഥാനം നിപ ഭീതിയിൽ കഴിയുന്നതിനിടെ മലയാളി വിദ്യാർത്ഥികൾക്ക് നിയന്ത്രണവുമായി മധ്യപ്രദേശ് സർവകലാശാല. ക്യാംപസിൽ പ്രവേശിക്കണമെങ്കിൽ നിപ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയുടേതാണ് നടപടി.

ഇന്നും നാളെയുമായി സർവകലാശാലയിൽ നടക്കുന്ന യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പൺ കൗൺസിലിങ് നടക്കുന്നുണ്ട്. ഇതിനായി കേരളത്തിൽ നിന്ന് എത്തിയ വിദ്യാർത്ഥികളോടാണ് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ഇതോടെ വിദ്യാർത്ഥികൾ ദുരിതത്തിലായി.

ഒഴിഞ്ഞുകിടക്കുന്ന യുജി, പിജി സീറ്റുകളിലേക്ക് പ്രവേശനത്തിനായാണ് ഓപ്പൺ കൗൺസിലിങ് നടത്തുന്നത്. നിരവധി മലയാളി വിദ്യാർത്ഥികളാണ് ഇതിനായി എത്തിയിരിക്കുന്നത്. ഇവർക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ടുമാത്രം പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്.

Eng­lish summary;Nipah scare: Mad­hya Pradesh Uni­ver­si­ty restricts Malay­ali students
you may also like this video;

Exit mobile version