Site iconSite icon Janayugom Online

നിപ : മലപ്പുറം ജില്ലയിൽ 23 പേർ സമ്പർക്കപ്പട്ടികയിൽ

മലപ്പുറം ജില്ലയിൽ നിന്ന് 23 പേർ നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉള്ളതായി ആരോഗ്യവകുപ്പ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 23 പേരും ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരാണ്. കോഴിക്കോട് സ്വദേശി മരിച്ച ദിവസം ഇഖ്‌റ ആശുപത്രിയിൽ ചികിത്സ തേടി എത്തിയവരാണ് എല്ലാവരും.

സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലുള്ളവരാണ്. എല്ലാവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെ ആരോഗ്യ പ്രവർത്തകർ നിരീക്ഷിച്ചു വരികയാണ്.

Eng­lish Sum­ma­ry: nipah virus: 23 peo­ple in con­tact list in Malap­pu­ram district
You may also like this video

Exit mobile version