Site icon Janayugom Online

നിപ ; പുതിയ കേസുകളില്ല, വെന്റിലേറ്ററിലായിരുന്ന കുട്ടിയെ മാറ്റി: മന്ത്രി വീണാ ജോര്‍ജ്ജ്

ഇന്ന് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറയിച്ചു. നിപ ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഒമ്പതു വയസുകാരനെ മാറ്റിയെന്നും മന്ത്രി വീണാ ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1223 പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്നും 23 പേർ മെഡിക്കല്‍ കോളജില്‍ കഴിയുന്നതായും മന്ത്രി വ്യക്തമാക്കി.

36 വവ്വാലുകളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതിരോധം പാളിയെന്ന തെറ്റായ വാര്‍ത്തകള്‍ ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്നും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ലാബും പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: nipah virus; no new cas­es reported
You may also like this video

Exit mobile version