കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം, നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്‌വിട്ടു. മരുതോങ്കര മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ റൂട്ട് മാപ്പാണ് പുറത്തുവന്നത്. ഓഗസ്റ്റ് 22ന് ഇദ്ദേഹത്തിന് ലക്ഷങ്ങള്‍ തുടങ്ങിയതായി റൂട്ട് മാപ്പില്‍ പറയുന്നു.
ഓഗസ്റ്റ് 23ന് വൈകീട്ട് ഏഴ് മണിക്ക് ഇദ്ദേഹം തിരുവള്ളൂര്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 25ന് 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം തന്നെ 12:30 ന് കള്ളാഡ് ജുമാ മസ്ജിദ് സന്ദര്‍ശിച്ചു. ഓഗസ്റ്റ് 26ന് രാവിലെ 11 മുതല്‍ 1.30 വരെ കുറ്റ്യാടി ഡോ ആസിഫലി ക്ലിനിക്കില്‍ എത്തി. ഓഗസ്റ്റ് 28ന് രാത്രി 9.30 ന് തൊട്ടില്‍പാലം റഹ്‌മ
ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. ഓഗസ്റ്റ് 29ന് അര്‍ദ്ധരാത്രി ആംബുലന്‍സ് മാര്‍ഗം കോഴിക്കോട് ഇക്ര ആശുപത്രിയില്‍ എത്തിച്ചു. ഓഗസ്റ്റ് 30ന് ആശുപത്രിയില്‍ വെച്ച് മരിച്ചു.നിപ രോഗവ്യാപനത്തെ തുടര്‍ന്ന് ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്.
English Summary:Nipah virus; Two health workers have symptoms, the route map of the 47-year-old who died first is out
You may also like this video