56-ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവത്തിൽ ചെറുതന ചുണ്ടനെ പിന്നിലാക്കി റജി അടിവക്കൽ ക്യാപ്റ്റനായി കേരളാ പൊലീസ് തുഴഞ്ഞ നിരണം ചുണ്ടൻ ഒന്നാമതായി.
വള്ളംകുളങ്ങര മൂന്നാമതായി ഫിനിഷ് ചെയ്തു. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ആനാരിയും ആയാപറമ്പ് പാണ്ടിയും വലിയ ദിവാൻജിയും തമ്മിലായിരുന്നു പോരാട്ടം. ആയാപറമ്പിനെ പിന്നിലാക്കി ആനാരി ഒന്നാമതായി.
മാന്നാർ ജലോത്സവത്തിൽ വീറും വാശിയും വെപ്പ് വള്ളങ്ങളുടെ പോരാട്ടത്തിലാണ്. പ്രതികൂല കാലാവസ്ഥയിലും ജലോത്സവപ്രേമികളെ ആവേശക്കൊടുമുടിയിലെത്തിച്ച വെപ്പ് എ ഗ്രേഡ് വള്ളങ്ങളുടെ ഫൈനലിൽ വി ഐ തോമസ് ക്യാപ്റ്റനായുള്ള പുന്നത്ര വെങ്ങാഴി ഒന്നാം സ്ഥാനത്തും ജയ് ഷോട്ട് രണ്ടാം സ്ഥാനത്തും അമ്പലക്കടവൻ മൂന്നാം സ്ഥാനത്തും എത്തി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി കൺവീനർ എൻ ശൈലാജ് അധ്യക്ഷത വഹിച്ചു. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ സുവനീർ പ്രകാശനം ചെയ്തു. ആന്റോ ആന്റണി എംപി, എയർ വിങ് കമാന്റർ അശോക് ബാബു എന്നിവർ സമ്മാനദാനം നടത്തി.
English Summary: Niranam Chundan is the winner of the Mannar Water Festival
You may like this video also