Site iconSite icon Janayugom Online

മാലിന്യ മുക്ത ആലപ്പുഴയ്ക്കായി നിര്‍മ്മല വീഥികള്‍ ഒരുങ്ങുന്നു

paintingpainting

ആലപ്പുഴ നഗരത്തിലെ കനാല്‍ സൗന്ദര്യ വല്‍ക്കരണത്തിനൊപ്പം മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ പ്രചരണാര്‍ത്ഥം നഗരത്തിലെ പ്രധാന വഴിയിടങ്ങള്‍ വരയിലൂടെ നഗരത്തിന്‍റെ സാംസ്കാരിക അടയാളവും, ശുചിത്വ സന്ദേശം പകരുന്നതുമായ രീതിയില്‍ മനോഹരമാക്കുന്നു.

മാലിന്യ മുക്ത സന്ദേശം പകരുന്നതും, ആലപ്പുഴയുടെ പൈതൃകം വിളിച്ചോതുന്നതും, പഴയകാല കലാരൂപങ്ങളെ അനുസ്മരിക്കുന്നതുമായ ചിത്രങ്ങളാണ് വരവഴികളിലൂടെ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന ചുവരുകളില്‍ ഒരുക്കിയിരിക്കുന്നത്.

എസ്ഡിവി സ്കൂള്‍ മതില്‍, കനാല്‍ കരയോട് ചേര്‍ന്നുള്ള മതിലുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് പ്രാഥമിക ഘട്ടത്തില്‍ ചിത്രങ്ങളൊരുക്കി വരുന്നത്.

സ്വച്ഛ് ഭാരത് മിഷന്‍റെ ഐ ഇ സി ഫണ്ട് ഉപയോഗിച്ചാണ് നഗരസഭ പ്രവര്‍ത്തി നടപ്പാക്കുന്നത്. രണ്ടാം ഘട്ടമെന്ന നിലയില്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ മുതല്‍ സക്കരിയ ബസാര്‍ വരെയുള്ള വൈറ്റ് ടോപ്പിംഗ് റോഡിന്‍റെ ഇരുവശവുമുള്ള പ്രധാന ചുവരുകളും, ജില്ലാകോടതി പാലം മുതല്‍ പുന്നമട ബോട്ട് ജെട്ടിവരെയുള്ള മതിലുകളും, മരങ്ങളും, നഗരത്തിലെ നടപ്പാലങ്ങളും മനോഹരമായ ചിത്രങ്ങളാല്‍ ആകര്‍ഷകമാക്കും.

Exit mobile version