Site icon Janayugom Online

ഷാർജ വനിതാകലാസാഹിതി; വാർഷിക വനിതാ സംഗമം നിഷ രത്നമ്മ ഉദ്ഘാടനം ചെയ്തു

വനിതാകലാസാഹിതി ഷാർജ സംഘടിപ്പിച്ച വാർഷിക വനിതാ സംഗമം സംരംഭകയും സാമൂഹിക പ്രവർത്തകയുമായ നിഷ രത്നമ്മ ഉദ്ഘാടനം ചെയ്തു. വനിതാകലാസാഹിതി പോലെ ചെറുതും വലുതുമായ സ്ത്രീ മുന്നേറ്റങ്ങളുടെ ഫലമായിട്ട് മാത്രമേ സ്ത്രീകളെ ശാക്തീകരിക്കുവാൻ കഴിയുകയുള്ളൂ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ നിഷ പറഞ്ഞു. നിഷാ രത്നമ്മ സംവിധാനം ചെയ്ത ഹാപ്പിലി ഡിവോഴ്സ്ഡ് എന്ന ഡോക്യുമെൻററി സമ്മേളനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. ഡിവോഴ്സ് സ്ത്രീ ജീവിതത്തിൻറെ അവസാനമല്ല എന്നും ഒരു വ്യക്തി എന്ന രീതിയിൽ ആത്മാഭിമാനം പണയം വെച്ച് തുടരേണ്ട ഒന്നല്ല വിവാഹ ജീവിതം എന്നും ഡോക്യുമെൻററിയെ കുറിച്ച് നടന്ന ചർച്ചയിൽ നിഷ പറഞ്ഞു.വനിതാകലാസാഹിതിയുടെ ഉപഹാരം യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി നമിത കൈമാറി.

നമിത, സിബി എന്നിവർ നേതൃത്വം നൽകിയ സ്റ്റീയറിംഗ് കമ്മിറ്റിയും ഷിഫി, ജൂബി, മിനി എന്നിവർ നേതൃത്വം നൽകിയ പ്രസീഡിയവും യോഗ നടപടികൾ നിയന്ത്രിച്ചു. മിനി അവതരിപ്പിച്ച റിപ്പോർട്ടിൽ സജീവമായ ചർച്ച നടന്നു. സംഘടനയിൽ അംഗങ്ങളായ അമ്പതോളം വനിതകൾ യോഗത്തിൽ സംബന്ധിച്ചു.

വനിതാകലാസാഹിതി ഷാർജയുടെ അധ്യക്ഷയായി മിനി, സെക്രട്ടറിയായി ഷിഫി, ട്രഷററായി രത്ന, വൈസ് പ്രസിഡൻ്റുമാരായി ബെൻസി , ജൂബി,ജോയിൻറ് സെക്രട്ടറിമാരായി ശോഭന ‚സബിന എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, ജനറൽ സെക്രട്ടറി ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിൻറ് സെക്രട്ടറി ജിബി ബേബി ഷാർജ ഘടകം പ്രസിഡൻറ് പത്മകുമാർ, സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം എന്നിവർ വനിതാ സംഗമത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

Eng­lish Summary:Nisha Rat­nam­ma inau­gu­rat­ed the annu­al wom­en’s meet­ing Shar­jah Vani­ta Kala Sahithi
You may also like this video

Exit mobile version