Site iconSite icon Janayugom Online

ആദിത്യനാഥിനെ ശ്രീകൃഷ്ണനോട് ഉപമിച്ച് നിതിന്‍ ഗഡ്കരി

ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണവിധേയമായതായി കേന്ദ്രമന്ത്രിയും മുന്‍ ബിജെപി പ്രസിഡന്‍റുമായ നിതിന്‍ഗഡ്കരി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് കുറ്റ കൃത്യങ്ങള്‍ ക്രമാതീതമായി കുറഞ്ഞെന്നും ഗഡ്കരി പറഞ്ഞു. ആദിത്യനാഥ് ശ്രീകൃഷ്ണ ഭഗവാന് തുല്യമാണെന്നും അനീതികളെ അവസാനിപ്പിക്കാന്‍ വേണ്ടി ഭൂമിയിലേക്ക് അവതരിച്ച അവതാരമാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്ത് നടപ്പാക്കുന്ന നാഷണല്‍ ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗഡ്കരി.ഉത്തര്‍പ്രദേശിലെ റോഡുകളെ അമേരിക്കയിലെ റോഡുകള്‍ പോലെ സുന്ദരമാക്കുമെന്ന് നേരത്തെ ബിജെപി പറഞ്ഞിരുന്നു.ഇതിലേക്ക് ചേര്‍ന്നാണ് പുതിയ പദ്ധതിയെന്നാണ് ബിജെപിയുടെ വാദം.

Eng­lish Summary:
Nitin Gad­kari com­pares Adityanath to Sri Krishna

You may also like this video:

Exit mobile version