Site iconSite icon Janayugom Online

നിതിന്‍ ഗഡ്കരിക്കെതിരെ വധഭീഷണി മുഴക്കിയത് ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതി

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയെ ഫോണില്‍ വധഭീഷണി മുഴക്കിയത് ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെന്ന് പൊലീസ്. കര്‍ണാടകയിലെ ബെലഗാവി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവായ ജയേഷ് കന്ത എന്ന തടവ് പുള്ളിയാണ് മന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയതെന്ന് നാഗ്പൂര്‍ പറഞ്ഞു. ഇയാള്‍ കൊലക്കേസ് പ്രതിയാണ്.

‘കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഭീഷണി സന്ദേശം ലഭിച്ചത് ജയിലില്‍നിന്നാണ്. കൊലപാതകക്കേസില്‍ ബെലഗാവി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവായ ജയേഷ് കാന്തയാണ് മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചത്. അനധികൃതമായി ജയിലിനുള്ളിലെത്തിച്ച ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്’, നാഗ്പുര്‍ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

നാഗ്പൂര്‍ പോലീസിലെ പ്രത്യേക സംഘം അന്വേഷണത്തിനായി ബെലഗാവിയിലേക്ക് തിരിച്ചതായും പ്രതിയെ വിട്ടുകിട്ടാന്‍ പ്രൊഡക്ഷന്‍ റിമാന്‍ഡ് ആവശ്യപ്പെടുമെന്നും കമ്മീഷണര്‍ പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ സംഘാഗമാണെന്ന് പറഞ്ഞാണ് ശനിയാഴ്ച മന്ത്രിയുടെ നാഗ്പൂരിലെ ഓഫീസിലെ ലാന്‍ഡ്‌ലൈന്‍ ഫോണിലേക്ക് വിളിച്ച് ഇയാള്‍ വധഭീഷണി മുഴക്കിയത്. വധഭീഷണിക്ക് പിന്നാലെ മന്ത്രിയുടെ വസതിക്കും ഓഫീസിനും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Nitin Gad­kari gets death and extor­tion threats
You may also like this video

 

Exit mobile version