Site iconSite icon Janayugom Online

വിശ്വാസം നേടി നിതീഷ്

ബി​ഹാ​റി​ല്‍ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ ജയം നേടി നി​തീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മഹാസഖ്യ സ​ര്‍​ക്കാ​ര്‍. 243 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 160 വോ​ട്ടു​ക​ള്‍​ മഹാസഖ്യത്തിന് ലഭിച്ചു. ബി​ജെ​പി അം​ഗ​ങ്ങ​ള്‍ സ​ഭ​യി​ല്‍​നി​ന്ന് ഇറങ്ങിപ്പോയി.
വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ന് ബി​ജെ​പി പ്ര​തി​നി​ധി​യാ​യ സ്പീ​ക്ക​ര്‍ വി​ജ​യ് കു​മാ​ര്‍ സി​ന്‍​ഹ രാ​ജി​വ​ച്ച​തോ​ടെ ജെ​ഡി​യു​വി​ന്റെ ന​രേ​ന്ദ്ര നാ​രാ​യ​ണ്‍ യാ​ദ​വ് ആണ് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. സ്പീ​ക്ക​ര്‍​ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു പു​തി​യ സ​ഖ്യ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. അതേസമയം, വോട്ടെടുപ്പിന് തൊട്ടുമുമ്പ് നിരവധി ആർജെഡി നേതാക്കളുടെ വീടുകളിൽ സിബിഐ സംഘം റെയ്ഡ് നടത്തി.
2024 പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷഐക്യം സാധ്യമാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസവോട്ടെടുപ്പിന് ശേഷം പറഞ്ഞു. ബിജെപി രാജ്യത്തെ ഓരോ കോണുകളിലും അസ്വസ്ഥത സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

Eng­lish Sum­ma­ry: Nitish gained trust

You may like this video also

Exit mobile version