Site iconSite icon Janayugom Online

ഇന്ത്യ സഖ്യത്തിൽ നിന്നിരുന്നെങ്കിൽ നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാമായിരുന്നുവെന്ന് അഖിലേഷ് യാദവ്

ഇന്ത്യ സഖ്യത്തിൽ നിന്നിരുന്നുവെങ്കിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രിയാവാമായിരുന്നുവെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ വേണമെങ്കിലും പരിഗണിക്കാം. പക്ഷേ സഖ്യത്തിൽ നിതീഷ് കുമാറിന് വലിയ പിന്തുണ കിട്ടുമായിരുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നുവെന്ന് അഖിലേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാർ സർക്കാർ രൂപവത്കരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രസ്താവന. ഞായറാഴ്ച അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. നിതീഷിനെ പിന്തുണക്കുന്നതിന് പകരം ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും. പുതിയ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Nitish Kumar could have become PM had he stayed in INDIA bloc: Akhilesh Yadav
You may also like this video

Exit mobile version