മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തി അപമാനിച്ച മുസ്ലിം വനിതാ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു. ബീഹാർ സ്വദേശി നുസ്രത് പർവീൺ ആണ് നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലി ഉപേക്ഷിക്കുന്നത്. ഈ മാസം 20 നു ജോലിയിൽ ചേരാനാണു നിയമനക്കത്ത്. നുസ്രതിനെ ആശ്വസിപ്പിച്ചു ജോലിയിൽ ചേരാൻ പ്രേരിപ്പിക്കുകയാണു കുടുംബാംഗങ്ങൾ.
ചടങ്ങില്‍ ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ഡോക്ടർമാർക്ക് നിയമനക്കത്ത് നൽകുന്ന ചടങ്ങിലായിരുന്നു സംഭവം. നിഖാബ് ധരിച്ച യുവതി നിയമനക്കത്ത് സ്വീകരിക്കാനെത്തിയപ്പോൾ നിതീഷ്‌കുമാർ മുഖം ചുളിച്ച് “ഇത് എന്താണ്?’ എന്ന് ചോദിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ നിഖാബ് താഴേക്ക് വലിക്കുകയായിരുന്നു. പരിഭ്രാന്തയായ യുവതിയെ ഒരു ഉദ്യോഗസ്ഥൻ ഉടൻ മാറ്റിനിർത്തുന്നതും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

