Site icon Janayugom Online

നിതീഷ് കുമാര്‍ ജെഡിയു ദേശീയ അധ്യക്ഷന്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. അധ്യക്ഷനായിരുന്ന ലാലന്‍ സിങ് രാജി വച്ചതിനെ തുടര്‍ന്നാണ് നിതീഷിനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നിതീഷിനെ പാര്‍ട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. നിതീഷ് ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ആഗ്രഹമെന്നും അതിനാണ് പാര്‍ട്ടി അധ്യക്ഷനാക്കിയതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ധനഞ്ജയ് സിങ് പറഞ്ഞു. 

2016 മുതല്‍ 2020വരെ ജെഡിയുവിന്റെ ദേശീയ അധ്യക്ഷനായിരുന്നു നിതീഷ്. ലാലന്‍ സിങ് എന്നറിയപ്പെടുന്ന ലോക്‌സഭാ എംപി കൂടിയായ രാജീവ് രഞ്ജന്‍ സിങ് 2021ലാണ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. നിതീഷുമായി പോര് നടത്തിയ ചരിത്രമുള്ള ലാലന്‍ സിങ് 2010ല്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. രാജീവ് രഞ്ജന്‍ സിങിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടെങ്കിലും 2013ല്‍ നിതീഷ് കുമാറുമായി വീണ്ടും അടുത്തതോടെ ഈ നീക്കത്തില്‍ നിന്ന് പിന്മാറി. മുൻഗറില്‍ നിന്ന് രണ്ട് തവണ വിജയിച്ച ലാലന്‍ സിങ് മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് രാജിവച്ചതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. 

Eng­lish Summary;Nitish Kumar JDU Nation­al President

You may also like this video

Exit mobile version