Site iconSite icon Janayugom Online

നൈട്രജൻ വാതകചോര്‍ച്ച; ആസിഡ് ഫാക്ടറി ഉടമയും തൊഴിലാളിയും മരിച്ചു

രാജസ്ഥാനിലെ ആസിഡ് ഫാക്ടറിയിൽ നൈട്രജൻ വാതകം ചോർന്ന് രണ്ട് മരണം. തിങ്കളാഴ്ച വൈകിട്ട് ടാങ്കറിൽനിന്ന് ഫാക്ടറി വെയർഹൗസിലേക്ക് മാറ്റുന്നതിനിടെ നൈട്രജൻ വാതകം ചോരുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫാക്ടറി ഉടമ സുനിൽ സിംഗാൽ മരിച്ചത്. ജെഎൽ എൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളി ജിതേന്ദ്ര സോളങ്കി രാവിലെ മരണത്തിന് കീഴടങ്ങി. നാല്‍പ്പത്തഞ്ചോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വാതക ചോർച്ചയെതുടർന്ന് ബീവാർ കളക്ടർ ഡോക്ടർ മഹേന്ദ്ര ഖഡ്കാവത് ഫാക്ടറി സീൽ ചെയ്തു.

Exit mobile version