Site iconSite icon Janayugom Online

കോപ്പിയടി ആരോപണം നേരിടുന്ന നിവേദിത ഗുപ്തയ്ക്ക് ഇസിഡി മേധാവിയായി സ്ഥാനക്കയറ്റം

കോപ്പിയടി ആരോപണം നേരിടുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍) ലെ ശാസ്ത്രജ്ഞയ്ക്ക് സ്ഥാനക്കയറ്റം. നിവേദിത ഗുപ്തയ്ക്കാണ് എപ്പിഡമിയോളജി ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് (ഇസിഡി) മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.

രാജ്യത്തെ കോവിഡ്, കുരുങ്ങുപനി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ക്കുള്ള ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള ചുമതല ഇസിഡി വകുപ്പിനാണ്.

ഗവേഷണ പഠനത്തിനിടെ പ്രബദ്ധങ്ങള്‍ കോപ്പിയടിച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ് നിവേദിത ഗുപ്തയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ഇതിലൊരു പ്രബദ്ധം അടുത്തിടെ പിന്‍വലിച്ചിരുന്നു. സ്ഥാനക്കയറ്റം സംബന്ധിച്ചുള്ള ഉത്തരവില്‍ ഐസിഎംആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (അഡ്മിനിസ്ട്രേഷന്‍) രാജേഷ് ഗുപ്ത ഒപ്പുവയ്ച്ചിട്ടുണ്ട്.

എന്നാല്‍ ഇത് സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയോ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വാര്‍ത്താക്കുറിപ്പായി പുറത്തിറക്കുകയോ ചെയ്തിട്ടില്ലെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Eng­lish summary;nivdita gup­ta pro­mot­ed to ecd chief

You may also like this video;

Exit mobile version