Site iconSite icon Janayugom Online

എന്‍എംസി മാര്‍ഗനിര്‍ദേശം : മെഡിക്കല്‍ പിജി കൗണ്‍സിലിങ് ഓണ്‍ലൈന്‍ വഴി മാത്രം

പിജി മെഡിക്കല്‍ പ്രവേശനത്തിനുള്ള കൗണ്‍സിലിങ്ങ് ഇനി ഓണ്‍ലൈന്‍ വഴി മാത്രം. ഇതടക്കം പിജി മെഡിക്കല്‍ രംഗത്ത് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ വ്യാപക മാറ്റം വരുത്തി. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ഫൗണ്ടേഷന്‍ റെഗുലേഷന്‍സ് 2023 എന്ന പേരില്‍ ഇറക്കിയ മാര്‍ഗനിര്‍ദേശം എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കണം.

ബന്ധപ്പെട്ട കോളജുകള്‍ക്ക് ഫീസ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാം. ഓണ്‍ലൈന്‍ വഴിയല്ലാത്ത യാതൊരു പ്രവേശന നടപടികളും കോളജുകള്‍ സ്വീകരിക്കാന്‍ പാടില്ല. ഫോര്‍മാറ്റീവ് അസ‌‌സ‌്മെന്റും മള്‍ട്ടിപ്പിള്‍ രീതിയിലുള്ള ചോദ്യങ്ങളുമാകും പരീക്ഷ നടത്തിപ്പില്‍ ഉപയോഗിക്കുകയെന്ന് പിജി മെഡിക്കല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. വിജയ് ഒസ അറിയിച്ചു.

അന്താരാഷ്ട്ര ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജില്ലാ തലത്തില്‍ പരിശീലനം നേടുന്നതിന് 100 കിടക്കകള്‍ ഉളള ആശുപത്രി നിര്‍ബന്ധമായിരുന്നുവെങ്കില്‍ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് കിടക്കകളുടെ എണ്ണം 50 ആയി വെട്ടിച്ചുരുക്കി.

Eng­lish Sum­ma­ry: NMC Guide­lines : Med­ical PG coun­sel­ing through online only
You may also like this video

Exit mobile version