Site iconSite icon Janayugom Online

ലൈംഗികാരോപണത്തില്‍ നടപടിയില്ല: പകരം ബ്രിജ്ഭൂഷണെ മാലയിട്ട് സ്വീകരിച്ച് പ്രവര്‍ത്തകര്‍

bhushanbhushan

ഗുസ്തിതാരങ്ങളുടെ ലൈംഗികാരോപണം ശക്തമാകുന്നതിനിടെ ബ്രിജ്ഭൂഷണനെ മാലയിട്ട് സ്വീകരിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍. ഉത്തര്‍പ്രദേശിലാണ് ബ്രിജ് ഭൂഷണെ സ്വീകരിച്ചത്. വനിതാ ഗുസ്തിക്കാർ തനിക്കെതിരെ ആരോപണമുന്നയിച്ചതിനുപിന്നാലെ ഡൽഹി പോലീസ് ഫയൽ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്‌ഐആർ) പകർപ്പ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗോണ്ട ജില്ലയിലെ സന്ദര്‍ശനത്തിനിടെ ബ്രിജ് ഭൂഷണ്‍ പറഞ്ഞു. പകര്‍പ്പ് ലഭിക്കുന്നതുവരെ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഡൽഹി പോലീസിന്റെ തീരുമാനത്തെ അദ്ദേഹം വെള്ളിയാഴ്ച സ്വാഗതം ചെയ്തിരുന്നു. അവരുമായി സഹകരിക്കാൻ ഞാൻ തയ്യാറാണെന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു. ഗുസ്തി താരങ്ങളുയര്‍ത്തിയ ആരോപണങ്ങളില്‍ സ്ഥാനം രാജിവെക്കില്ല.രാജിവെക്കുന്നത് വലിയ കാര്യമല്ല. പക്ഷേ ഞാനൊരു കുറ്റവാളി അല്ല. ഞാന്‍ രാജിവെച്ചാല്‍, അത് അവരുടെ (ഗുസ്തി താരങ്ങളുടെ) ആരോപണം ശരിവെക്കുന്നതാണെന്ന് അര്‍ത്ഥം വരുമെന്നും ബ്രിജ്ഭൂഷണ്‍ പ്രതികരിച്ചു.

അതിനിടെ താരങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ഇന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ ഗുസ്തിക്കാരെ കണ്ടു. 

ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളും സമരസ്ഥലം സന്ദർശിക്കുകയും ഗുസ്തിക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ഇന്ന് വൈകിട്ട് ഇവരെ സന്ദർശിക്കും. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി പൊലീസ് പോക്സോ ഉള്‍പ്പെടെ രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. 

Eng­lish Sum­ma­ry: No Action on Sex Alle­ga­tion: Activists gar­land­ed Brijbhushan

You may also like this video

Exit mobile version