Site iconSite icon Janayugom Online

അതിവേഗ റെയിൽ പാത പദ്ധതിയിൽ ഉപദേശം വേണ്ട; ഇ ശ്രീധരന് ചുമതല നൽകിയിട്ടില്ലെന്ന് റെയിൽ കോർപ്പറേഷൻ

കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി ഇ ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ. പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും റെയിൽ കോർപറേഷൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയിൽ മന്ത്രാലയം ഇത്തരത്തിൽ മറുപടി നൽകിയത്.

 

2023 ജൂൺ മുതൽ 2026 ഫെബ്രുവരി ആറ് വരെയുള്ള കാലയളവിൽ ശ്രീധരനെ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. അതിവേഗ പാതക്കുള്ള പ്രവര്‍ത്തനങ്ങൾക്കായി മലപ്പുറത്ത് ഓഫിസ് തുറന്ന് ഇ ശ്രീധരന്‍ മുന്നോട്ടുപോവുകയായിരുന്നു. ജനങ്ങളുമായി നേരിട്ട് ആശയവിനിമയത്തിനായി ഒരുങ്ങവേയാണ് റെയിൽ കോർപ്പറേഷന്റെ വിശദീകരണം.

Exit mobile version