Site iconSite icon Janayugom Online

സഖ്യമില്ല, 2026 തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കും; നടന്‍ വിജയ്

അടുത്ത വർഷം തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴഗ വെട്രി കഴക (ടിവികെ) ത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം സഖ്യമില്ലാതെയായിരിക്കുമെന്ന് നടൻ വിജയ്. തന്റെ പാർട്ടി നിരവധി സീറ്റുകളിൽ മത്സരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മധുരയിൽ നടന്ന പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ സംസാരിച്ച അദ്ദേഹം, ഭരണകക്ഷിയായ ഡിഎംകെയുമായോ ബിജെപിയുമായോ സഖ്യം വേണ്ടെന്ന് പറഞ്ഞു. പാർട്ടിയുടെ “ഏക പ്രത്യയശാസ്ത്ര ശത്രു” ബിജെപിയും “ഏക രാഷ്ട്രീയ ശത്രു” ഡിഎംകെയുമാണെന്നും അദ്ദേഹം പറഞ്ഞു.

ടിവികെയുടെ രാഷ്ട്രീയം ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതുമാണെന്നും സ്ത്രീകൾ, പ്രായമായവർ, കുട്ടികൾ എന്നിവരുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണനയെന്നും കർഷകർ, യുവാക്കൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, അവഗണിക്കപ്പെട്ട വൃദ്ധർ, ശാരീരിക വൈകല്യമുള്ളവർ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമുള്ള എല്ലാവരോടും ഞങ്ങളുടെ സർക്കാർ സൗഹൃദപരമായിരിക്കുമെന്നും നടൻ പറഞ്ഞു. 

Exit mobile version