Site icon Janayugom Online

സ്വകാര്യ ലാബുകളില്‍ ആൻറ്റിജൻ പരിശോധനയില്ല; 65 വയസിനു മുകളിലുള്ളവര്‍ക്കായി വാക്സിൻ ഡ്രൈവ്

സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തിയ സാഹചര്യത്തില്‍ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ആന്റിജന്‍ പരിശോധന നടത്തുക.

65 വയസ്സിനു മുകളിലുള്ളവരില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്തും. വാക്‌സിന്‍ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാല്‍ പൊതു ബോധവത്ക്കരണ നടപടികള്‍ ശക്തമാക്കും.

ആര്‍ആര്‍ടികള്‍, അയല്‍പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച്‌ സമ്പര്‍ക്കവിലക്ക് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Eng­lish Sum­ma­ry : no anti­gen test in pri­vate labs from now and vac­cine dri­ve for 65 year above persons

You may also like this video :

Exit mobile version