Site iconSite icon Janayugom Online

പിന്‍വാതില്‍ നിയമനം അരുത്: ഹൈക്കോടതി

യോഗ്യതയുളളവർ പുറത്തു കാത്തു നിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു, മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച് കേരള ഫിനാൻസ് കോഡിൽ ക്യത്യമായി പറയുന്നുണ്ട്. സർക്കാരിന് പ്രത്യേക സാഹചര്യത്തിൽ അതിനുള്ള അധികാരമുണ്ട്. എന്നാൽ ഈ നിയമന കാര്യത്തിൽ അത്തരത്തിലുള്ള സാഹചര്യമല്ലെന്നും കോടതി വ്യക്തമാക്കി.

സർക്കാർ ജീവനക്കാർ മരണമടഞ്ഞാൽ അവരുടെ കുടുംബത്തിന് സഹായം നൽകാനാണ് ആശ്രിത നിയമനം. എംഎൽഎമാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ഇത്തരം നിയമനം നൽകാൻ കേരള സർവീസ് ചട്ടം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു.

eng­lish summary;No back­door appoint­ment: High Court

you may also like this video;

Exit mobile version