Site iconSite icon Janayugom Online

കളളപ്പണം വെളുപ്പിക്കല്‍ കേസ് ഹേമന്ത് സൊരേന് ജാമ്യമില്ല

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ​ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സൊരേന് സുപ്രീം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം)ക്ക് വേണ്ടി പ്രചാരണം നടത്താനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നഭ്യർത്ഥിച്ചാണ് സൊരേന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ​ങ്കെടുക്കാനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സൊരേന്‍ ഹര്‍ജി നല്‍കിയത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സൊരേന്റെ ഹര്‍ജി പരിഗണിച്ചത്. അറസ്റ്റിനെതിരെ സൊരേന്‍ ഈ മാസം മൂന്നിന് നൽകിയ ഹര്‍ജി ഝാർഖണ്ഡ് ഹൈക്കോടതിയും തള്ളിയിരുന്നു. കേസ് 17ന് വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry: No bail for Hemant Soren in mon­ey laun­der­ing case

You may also like this video

Exit mobile version