Site iconSite icon Janayugom Online

ഉക്രെയ്‍നില്‍ നിന്നുള്ള ധാന്യ കയറ്റുമതിക്ക് തടസമില്ല: പുടിന്‍

ഉക്രെയ്‍നില്‍ നിന്ന് ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ തടസമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. സെെനിക നടപടിക്ക് പിന്നാലെ ആഗോള ഭക്ഷ്യക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുടിന്റെ പ്രസ്താവന. ഉക്രെയ്‌നിൽ നിന്ന് ധാന്യം കയറ്റുമതി ചെയ്യുന്നതിന് ഒരു പ്രശ്നവുമില്ല. ഉക്രെനിയൻ തുറമുഖങ്ങൾ വഴിയോ റഷ്യൻ നിയന്ത്രണത്തിലുള്ള മറ്റു തുറമുഖങ്ങള്‍ വഴിയോ അല്ലെങ്കിൽ മധ്യ യൂറോപ്പ് വഴിയോ കയറ്റുമതി നടത്താമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. കരിങ്കടലിലേക്ക് പ്രവേശനം നൽകുന്ന ഉക്രേനിയൻ തുറമുഖങ്ങളായ മരിയുപോൾ, ബെർഡിയാൻസ്‍ക് എന്നിവയിലൂടെ കയറ്റുമതി ചെയ്യാനുള്ള സാധ്യതയേയും പുടിന്‍ പരാമര്‍ശിച്ചു. ഇവ രണ്ടും റഷ്യൻ നിയന്ത്രണത്തിലാണ്. കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. റൊമാനിയ, ഹംഗറി വഴിയുള്ള ഡാന്യൂബ് നദിയും ചരക്കുനീക്കത്തിനായി ഉപയോഗിക്കാം. 

ഉക്രെയ്‍നില്‍ നിന്നുള്ള ധാന്യ കയറ്റുമതി റഷ്യ തടയുകയാണെന്ന് പ്രചരിപ്പിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പുടിന്‍ ആ­രോപിച്ചു. ഏറ്റവും ലളിതവും എളുപ്പമുള്ളതും വിലകുറഞ്ഞതും ബെലാറസ് വഴിയുള്ള കയറ്റുമതിയാണ്, അവിടെ നിന്ന് ബാൾട്ടിക് തുറമുഖങ്ങളിലേക്കും പിന്നീട് ബാൾട്ടിക് കടലിലേക്കും പിന്നെ ലോകത്തെവിടെയും പോകാം. ബെലാറൂസ് വഴിയുള്ള ഏതൊരു കയറ്റുമതിയും അവര്‍ക്കെതിരെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം പിന്‍വലിക്കുക എന്ന വ്യവസ്ഥയിലായിരിക്കുമെന്നും പുടിന്‍ പറഞ്ഞു. ഏറ്റവും ലളിതവും ചെലവു കുറഞ്ഞതും ബെലാറൂസ് വഴിയുള്ള കയറ്റുമതിയാണ്. അതേസമയം, ഉക്രെയ്‍നി­ല്‍ ലക്ഷ്യം നേടുന്നതു വരെ സെെ­നിക നടപടി അവസാനിപ്പിക്കില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‍കോവ് പറഞ്ഞു. 

കിഴക്കന്‍ മേഖലകളില്‍ കനത്ത വ്യോമാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലുഹന്‍സ്‍ക്, ഡൊണട്­സ്‍ക്, മരിയുപോള്‍, കേര്‍സര്‍ എന്നിവയാണ് റഷ്യ മുന്നേറ്റം നടത്തുന്ന നഗരങ്ങള്‍. റഷ്യ പിടിച്ചെടുത്ത അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിലെ സെെനികരുമായി രഹസ്യാന്വേഷണ വിഭാഗം ആശയവിനിമയം നടത്തുന്നുണ്ടെന്നും അവരുടെ മോചനം ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഉക്രെയ്‍ന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‍കി പറഞ്ഞു. സീവിയേറോഡൊനെറ്റ്സ്‍ക് നഗരത്തിന്റെ 20 ശതമാനം നിയന്ത്രണം തിരിച്ചുപിടിച്ചതായി ഉക്രെയ്ന്‍ സെെന്യം അറിയിച്ചു.

Eng­lish Summary;No bar­ri­er to grain exports from Ukraine: Putin
You may also like this video

Exit mobile version