Site iconSite icon Janayugom Online

ക്യാമറ വേണ്ട, കീപാഡ് ഫോണ്‍ മാത്രം മതി; സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വിലക്കി രാജസ്ഥാന്‍ ഗ്രാമങ്ങള്‍

സ്ത്രീകൾ സ്മാർട്ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാനിൽ. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളില്‍ ആണ് നിരോധനത്തിന് ഒരുങ്ങുന്നത്. ചൗധരി സമുദായക്കാര്‍ തിങ്ങിപാര്‍ക്കുന്ന സുന്ദമാത പാട്ടി പഞ്ചായത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പെണ്‍മക്കളും മരുമക്കളായ യുവതികളും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. ജനുവരി 26 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മൊബൈൽ ആസക്തിയെക്കുറിച്ചും സ്‌ക്രീനുകൾ കുട്ടികളുടെ കാഴ്ചശക്തിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള ആശങ്കകൾ കാരണമാണ് നടപടി എന്നാണ് ഇവരുടെ വാദം. സ്ത്രീകൾക്ക് കീപാഡ് ഫോണുകൾ മാത്രം ഉപയോ​ഗിക്കാനാവും അനുവാദമുണ്ടാവുക. ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ(വിവാഹ ആഘോഷങ്ങൾ പോലുള്ളവ) ഫോൺ കൊണ്ടുപോകരുതെന്നും നിർദേശം നല്‍കി.

ജലോര്‍ ജില്ലയിലെ പാട്ടി മേഖലയിലെ ഗാജിപുര, പാവ്ലി, കല്‍റ, മനോജിയ വാസ്, രാജികാവാസ്, ദത്ലാവാസ്, രാജ്പുര, കോടി, സിദ്രോഡി, അല്‍റി, റോപ്സി, ഖാനദേവല്‍, സവിധര്‍, ഭീന്‍മാലിലെ ഹാത്മി കി ധനി, ഖാന്‍പൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് നിരോധനം നടപ്പിലാക്കുക.സ്ത്രീകൾക്ക് കാമറയുള്ള മൊബൈൽ ഫോൺ ആവശ്യമില്ല പകരം വിളിക്കാൻ മാത്രം കഴിയുന്ന ഫോണുകളാണ് കൈവശം വയ്ക്കേണ്ടത്. പഠനത്തിനായി ഫോൺ ഉപയോഗിക്കുന്ന പെൺകുട്ടികൾ അവ വീടിന് പുറത്ത് കൊണ്ടുവരാൻ പാടില്ല. നിയമം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാമെന്നാണ് പഞ്ചായത്തിന്റെയും അഭിപ്രായപ്പെട്ടത്.

Exit mobile version