Site iconSite icon Janayugom Online

അവകാശവാദങ്ങൾക്കില്ല; എമ്പുരാന് ഔദ്യോഗിക തുടക്കം: പൃഥ്വിരാജ്

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനായി എത്തുന്ന ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ഔദ്യോഗിക തുടക്കം. ആശിർവാദ് സിനിമാസിന്റെ ഒഫിഷ്യൽ യൂട്യുബ് ചാനൽ വഴി പുറത്തുവിട്ട വീഡിയോയിലാണ് മോഹൻലാലും, തിരക്കഥകൃത്ത് മുരളി ഗോപിയും, പൃഥ്വിയും നിർമാതാവ് ആന്റണി പെരുമ്പാവൂരും ചേർന്ന് ചിത്രത്തിന് ഔദ്യോഗിക തുടക്കമായി എന്ന് അറിയിച്ചത്.

അവകാശ വാദങ്ങൾ ഒന്നും തന്നെയില്ലെന്നും മുമ്പ് എമ്പുരാനെ കുറിച്ച് സംസാരിക്കാൻ പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇന്ന് മുതൽ ഔദ്യോഗികമായി ചിത്രത്തിന് തുടക്കമാവുകയായാണെന്നുമാണ് പൃഥ്വിരാജ് കൂട്ടിചേർത്തു. ആദ്യഭാഗമായ ലൂസിഫറിന് തുടക്കമായത് ഒടിയന്റെ സെറ്റിൽ വെച്ചായിരുന്നു. ഇന്ന് ഇപ്പോൾ ഇവിടെ വെച്ച് എമ്പുരാന് ഔദ്യോഗികമായി തുടക്കം ആവുകയാണ്. എഴുത്ത് കഴിഞ്ഞു ഇനി അങ്ങോട്ട് അഭിനയിക്കുന്നവരുടെ ഡയിറ്റ്, ലൊക്കേഷൻ എന്നിവയൊക്കെ ഇനിയാണ് നോക്കുന്നത്. ലാലേട്ടൻ അഭിനയിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് മാസ് ആക്ഷൻ എന്റർട്രെയിനറാണ് എമ്പുരാൻ. അത് നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റിയാൽ അത് എന്നിലെ ഫിലിം മേക്കറിന്റെ വിജയവും സന്തോഷവും, ആസ്വദിക്കാൻ പറ്റിയില്ല എങ്കിൽ അത് എന്നിലെ ഫിലിം മേക്കറിന്റെ തോൽവിയാകും എന്നും പൃഥി വിഡീയോയിലൂടെ പറഞ്ഞു.

എമ്പുരാൻ എന്നത് മൂന്ന് ഭാഗങ്ങളുള്ള സീരീസിന്റെ രണ്ടാം ഇൻസ്റ്റാൾമെന്റ് ആണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കിയത്. 2019ൽ പുറത്തിറങ്ങിയ ലൂസിഫറിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തിയത്. മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സംവിധായകൻ ഫാസിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം 200 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ആ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു.

Eng­lish Summary:No claims; Offi­cial launch of Empu­ran: Prithviraj
You may also like this video

Exit mobile version