Site iconSite icon Janayugom Online

തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല: യുഎന്‍

un united nationsun united nations

തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ച ചെയ്യില്ലെന്ന ആഹ്വാനവുമായി യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ തീവ്രവാദ വിരുദ്ധ കമ്മിറ്റിയുടെ പ്രത്യേകയോഗം അവസാനിച്ചു. ന്യൂഡ‍ല്‍ഹിയിലാണ് ദ്വിദിനയോഗം സംഘടിപ്പിച്ചത്.
ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരണം ആക്കിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യോഗത്തില്‍ പറഞ്ഞു. സുരക്ഷാ കൗണ്‍സിലിലെ 15 അംഗ രാജ്യങ്ങളുടെ പ്രതിനിധികള്‍ ആഗോള തീവ്രവാദ വിരുദ്ധ വിദഗ്ധരും പങ്കെടുത്ത യോഗത്തില്‍ ഭീകരവാദത്തിനും ഭീകരവാദ വെല്ലുവിളികള്‍ക്കുമെതിരെ പോരാടുന്നതിൽ കൗൺസിലിന്റെ മുൻഗണനകൾ പട്ടികപ്പെടുത്തുന്ന ഡൽഹി പ്രഖ്യാപനം അംഗീകരിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങള്‍ ഉള്‍‍പ്പെടെയുള്ള മറ്റ് വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള നൂതന രീതികള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള ധനസമാഹരണത്തിന് ഉപയോഗിക്കുന്നുണ്ട്. ജി20 ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ വിഷയം ഉയര്‍ത്തികൊണ്ടുവരാനും യോഗം തീരുമാനിച്ചു. 

Eng­lish Sum­ma­ry: No com­pro­mise on ter­ror­ism: UN

You may like this video also

Exit mobile version