Site icon Janayugom Online

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം പരിഗണനക്കെടുത്തില്ല

പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം പാകിസ്താന്‍ ദേശീയ അസംബ്ലി പരിഗണനക്കെടുത്തില്ല. അവിശ്വാസപ്രമേയം പരിഗണനക്കെടുക്കാതെ അസംബ്ലി തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചു. തിങ്കളാഴ്ച നാല് മണിക്ക് ശേഷമായിരിക്കും ഇനി സഭ ചേരുക. ദേശീയ അസംബ്ലി ചേര്‍ന്നയുടന്‍ അന്തരിച്ച മുന്‍ അംഗം ഖയാല്‍ സമാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി സഭനിര്‍ത്തിവെച്ചു. ഇതിന് മുമ്പും ഇത്തരത്തില്‍ സഭ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ അറിയിച്ചു.

അവിശ്വാസപ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന് വിമതരുടെ വോട്ട് നിര്‍ണായകമായിരുന്നു. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യിലെ 24 അംഗങ്ങളാണ് കൂറുമാറിയ സാഹചര്യത്തില്‍ ഇംറാന്‍ ഖാനെ സംബന്ധിച്ചടത്തോളം നിര്‍ണായകമായിരുന്നു ഇന്നത്തെ ദിനം. 342 അംഗ നാഷണല്‍ അസംബ്ലിയില്‍ 172 പേരുടെ പിന്തുണയുണ്ടെങ്കില്‍ അവിശ്വാസപ്രമേയം പാസാകും.

Eng­lish sum­ma­ry; The no-con­fi­dence motion against Imran Khan was not considered

You may also like this video;

Exit mobile version