Site iconSite icon Janayugom Online

ആശുപത്രികളിലെ കൂട്ടിരിപ്പുകാരോട് ക്രൂരത വേണ്ട : ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും മറ്റും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കാത്ത് പുറത്തിരിക്കുന്ന ബന്ധുക്കളോട് അധിക്യതർ സ്വീകരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. 

സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും കൂട്ടിരിപ്പുകാർക്ക് മാന്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. കഥാകൃത്ത് ശിഹാബുദീൻ പൊയ്ത്തുംകടവ് സമൂഹമാധ്യമത്തിൽ എഴുതിയ ഒരു കുറിപ്പിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടാണ് കമ്മീഷന്റെ ഇടപെടൽ.

ആരോഗ്യവകുപ്പു ഡയറക്ടർ ഇക്കാര്യത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അവ നടപ്പിലാക്കാൻ പ്രായോഗിക മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജനുവരി 30ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Exit mobile version