Site iconSite icon Janayugom Online

ആഴത്തിലുള്ള മുറിവോ ക്ഷതങ്ങളോയില്ല , അവയവങ്ങൾ അഴുകിയ നിലയിൽ ; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

നെയ്യാറ്റിൻകര ഗോപന്റെ മൃതശരീരത്തിൽ ആഴത്തിലുള്ള മുറിവോ ക്ഷതങ്ങളോയില്ല , അവയവങ്ങൾ അഴുകിയ നിലയിൽ ആണെന്നും കണ്ടെത്തി . നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്‍‍മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്.

വിശദമായ റിപ്പോര്‍ട്ടിനൊടുവിൽ മരണ കാരണം വ്യക്തമാകണമെങ്കിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട് . തലയിലും ചെവിക്ക് പിന്നിലും ചതവുണ്ടെന്നും ഉദരത്തിൽ അസ്വഭാവികമായ ഗന്ധമില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള സാമ്പിളുകളും രാസ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ശരീരത്തിനുള്ളിൽ നിന്നും പുറത്തുനിന്നുമായി ലഭിച്ച ചാര നിറത്തിലുള്ള പൊടിയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭസ്മം ഉള്‍പ്പെടെ ഇട്ടുകൊണ്ടാണ് ഗോപനെ സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞിരുന്നത്. ഇതിന്റെ സാമ്പിളുകളാണ് വിശദ പരിശോധനയ്ക്ക് അയച്ചത്. 

Exit mobile version