രാജ്യത്തിനകത്തും പുറത്തുമുള്ള കണക്കില്‍പ്പെടാത്ത സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ധനമന്ത്രാലയത്തിന് കീഴിലെ ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആന്റ് പോളിസി(എൻഐപിഎഫ്‌പി). രാജ്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങളെ ബാധിച്ചേക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി സ്ഥാപനം വിവരാവകാശ അപേക്ഷ നിരസിച്ചു.
ആവശ്യപ്പെട്ട വിവരങ്ങള്‍ റവന്യു വകുപ്പ്, ധനകാര്യ മന്ത്രാലയം എന്നിവ തമ്മിലുള്ള സഹകരണത്തിന് കീഴില്‍ ഉള്‍പ്പെടുന്നതായും അതുകൊണ്ടു തന്നെ വിവരാവകാശ നിയമം വകുപ്പ് 8(1)എ അനുസരിച്ച് വിവരങ്ങള്‍ കൈമാറാൻ സാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. തല്ലാപ്പനേനി കൃഷ്ണ എന്ന വ്യക്തി നല്‍കിയ അപേക്ഷയിലാണ് മറുപടി.
English Summary; No disclosure of black money: Finance Ministry
You may also like this video