കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ പ്രഹരശേഷി കുറവാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ബ്രിട്ടീഷ് ഗവേഷകര്‍. ബ്രിട്ടനില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ലണ്ടനിലെ ഇംപീരിയല്‍ കോളജാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഒമിക്രോണിന് ഡെൽറ്റയേക്കാൾ അഞ്ചുമടങ്ങ് വ്യാപന ശേഷിയുണ്ടെന്നാണ് ബ്രിട്ടനിലെ കോവിഡ് ബാധിതരുടെ എണ്ണം നല്കുന്ന സൂചന. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഒമിക്രോണിന്റെ പ്രഹരശേഷി സംബന്ധിച്ച് നിഗമനത്തിലെത്താന്‍ കഴിയുവെന്ന് ഗവേഷകര്‍ പറയുന്നു.
English summary; no evidence that omicron is less effective
You may also like this video;