Site icon Janayugom Online

സൗകര്യങ്ങളില്ല, ഫാക്കല്‍റ്റി ക്ഷാമം; ഐഐടികള്‍ കിതയ്ക്കുന്നു

അടിസ്ഥാന സൗകര്യ വികസന അഭാവം, മികച്ച അധ്യാപകരുടെ ക്ഷാമം, താഴുന്ന പ്രവേശന നിരക്ക് രാജ്യത്തെ ഐഐടികളുടെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഇപ്പോഴത്തെ ദയനീയ ചിത്രം വരച്ച് കാട്ടി സിഎജി (കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ). അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിലും മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും വന്ന കാലതാമസം മൂലം പുതിയതായി ആരംഭിച്ച എട്ട് ഐഐടി നിര്‍മ്മാണത്തിന് നിശ്ചയിച്ച ആകെ തുകയുടെ ഇരട്ടിയിലധികമായെന്നും സിഎജി റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു.

സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി സാമൂഹ്യ സമത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് 2008ല്‍ രാജ്യത്ത് എട്ട് പുതിയ ഐഐടികള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ആറുവര്‍ഷത്തെ ബജറ്റ് വിഹിതം ചെലവഴിച്ച് ഐഐടികള്‍ ആരംഭിക്കുമെന്നും കേന്ദ്രം അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 15 വര്‍ഷം പിന്നിടുമ്പോഴും പുതിയ ഐഐടികളില്‍ അടിസ്ഥാന സൗകര്യം ലഭ്യമാക്കാനോ, ഫാക്കല്‍റ്റി ക്ഷാമം പരിഹരിക്കാനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഈ വര്‍ഷം പുറത്തുവന്ന 2021ലെ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സ്വതന്ത്ര്യമുള്ള ഇത്തരം സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ഇഴയുന്നതായും ചൂണ്ടിക്കാട്ടുന്നു.

എന്‍ജിനീയറിങ് ഗവേഷണം അടക്കമുള്ള വിഷയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ഐഐടികള്‍ സ്ഥാപിച്ചത്. 23 ഐഐടികളാണ് രാജ്യത്ത് ആകെയുള്ളത്. ഭുവനേശ്വര്‍, ചണ്ഡീഗഢ്, ഹൈദരാബാദ്, ഇന്‍ഡോര്‍, ജോധ്പൂര്‍, മാണ്ഡി, റോപാര്‍ എന്നിവിടങ്ങളിലായിരുന്നു പുതിയ ഐഐടികള്‍ ആരംഭിച്ചത്. എന്നാല്‍ 2014 മുതല്‍ 2019 വരെ സിഎജി നടത്തിയ പരിശോധനയില്‍ ഈ ഐഐടികളില്‍ അടിസ്ഥാന സൗകര്യ ലഭ്യതക്കുറവും, ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസം നേരിട്ടതായും ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: No facil­i­ties, short­age of fac­ul­ty; IITs are swarming
You may also like this video

എട്ട് ഐഐടികള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കി. എന്നാല്‍ ബാക്കിയുള്ള സ്ഥാപനങ്ങള്‍ ഭൂമിയേറ്റെടുക്കല്‍ പ്രശ്നങ്ങള്‍ നേരിട്ടത് വേഗത്തിലുള്ള പൂര്‍ത്തീകരണത്തിന് തടസം സൃഷ്ടിച്ചു. ക്ലാസ് മുറികളുടെ നിര്‍മ്മാണം, ഹോസ്റ്റല്‍, ജീവനക്കാരുടെ ഭവന നിര്‍മ്മാണം, ലബോറട്ടറി, കായിക കേന്ദ്രങ്ങള്‍, ഇന്‍കുബേഷന്‍ പാര്‍ക്ക്, റിസര്‍ച്ച് പാര്‍ക്ക് അടക്കം മുഴുവന്‍ പ്രവൃത്തികളും അനിശ്ചിതമായി നീളുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version