ഭക്ഷണം ഇല്ലായെന്ന് പറഞ്ഞതിൽ പ്രകോപിതനായ ഡ്രൈവർ ഹോട്ടലിലേക്ക് ലോറി ഇടിച്ച് കയറ്റി. മഹാരാഷ്ട്രയിലെ പൂനെയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ലോറി ഡ്രൈവറുടെ ആക്രമണം. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സോളാപുരില്‍നിന്ന് പുണെയിലേക്കുള്ള യാത്രയ്ക്കിടെയാണ് ലോറി ഡ്രൈവര്‍ ‘ഗോകുല്‍’ എന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി കയറിയത്. ഹോട്ടലുടമ ഭക്ഷണം ഇല്ലായെന്ന് പറഞ്ഞതിലാണ് ഡ്രൈവർ പ്രകോപിതനായത്.
മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ലോറിയില്‍ തിരികെകയറുകയും ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റുകയുമായിരുന്നു. എന്നാല്‍ ഹോട്ടലുടമ ഇയാള്‍ക്ക് ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ചെന്നാണ് ഡ്രൈവറുടെ ആരോപണം. ഡ്രൈവറെ പൊലീസെത്തി അറസ്റ്റ് ചെയ്തു.