Site iconSite icon Janayugom Online

വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയില്ല; മകൻ അമ്മയെ അടിച്ചുകൊന്നു

ഭക്ഷണം ഉണ്ടാക്കാത്തതിന് മകൻ അമ്മയെ അടിച്ചുകൊന്നു. ബിലിക്കെരെനിവാസി ജയമ്മ(54)യാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് മകൻ ഹരീഷിനെ അറസ്റ്റ് ചെയ്തു. ഹുൻസൂർ താലൂക്കിലെ ബിലിക്കെരെയിലാണ് സംഭവം.

മദ്യത്തിന് അടിമയായ ജയമ്മ പകൽ മദ്യപിച്ചതിനെത്തുടർന്ന് ഭക്ഷണമുണ്ടാക്കിയിരുന്നില്ല. ഹരീഷ് ജോലിക്കിടെ ഉച്ചയ്ക്ക് ഭക്ഷണംകഴിക്കാൻ വീട്ടിലെത്തിയിരുന്നു. ഭക്ഷണം തയ്യാറാക്കാത്തതുകണ്ട് ദേഷ്യപ്പെട്ട ഹരീഷ് ജയമ്മയെ ശക്തിയായി അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അടിയേറ്റു വീണ ജയമ്മ ഉടൻ തന്നെ മരിച്ചു. സഹോദരൻ അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന ജയമ്മയുടെ മകളുടെ പരാതിയിലാണ് ബിലിക്കെരെ പൊലീസ് ഹരീഷിനെ അറസ്റ്റുചെയ്തത്.
Eng­lish sum­ma­ry; No food was made at home; The son beat the moth­er to death

you may also like this video;

Exit mobile version