Site iconSite icon Janayugom Online

സൗജന്യമായി ആട്ടിറച്ചി നല്‍കിയില്ല; ശ്മശാനത്തില്‍ കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഇട്ടു, പ്രതി പിടിയില്‍

സൗജന്യമായി ആട്ടിറച്ചി നല്‍കാത്തതിനെ തുടര്‍ന്ന് സംസ്‌കരിച്ച മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നില്‍ ഇട്ടു. തമിഴ്‌നാട് തേനിക്കടുത്ത് സംഗീത മട്ടന്‍ സ്റ്റാള്‍ എന്ന കടയിലാണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വര്‍ഷം മുന്‍പ് വരെ ഇതേ കടയിലെ ജീവനക്കാരനായിരുന്നു അറസ്റ്റിലായ ഇയാള്‍. നിലവില്‍ പി സി പെട്ടിയിലെ ശ്മശാനത്തിലെ തൊളിലാളിയാണ്.

മദ്യലഹരിയില്‍ രാവിലെ സംഗീത മട്ടന്‍ സ്റ്റാളിലെത്തിയ കുമാര്‍ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. വില കൂടുതലായതിനാല്‍ നല്‍കാനാവില്ലെന്ന് ഉടമ അറിയിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്. തിരികെ പോയ കുമാറെത്തിയത് തുണിയില്‍ പൊതിഞ്ഞ ജീര്‍ണിച്ച മൃതദേഹവുമായാണ്. നാല് ദിവസം മുന്‍പ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ചതായിരുന്നു ഈ മൃതദേഹം. കടയുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യറായില്ല. തുടര്‍ന്ന് ആംബുലന്‍സെത്തിച്ച് പൊലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. കുമാറിനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version