Site icon Janayugom Online

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യമില്ല; കസ്റ്റഡിയിൽ തുടരും

മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യമില്ല. ഉടൻ ജാമ്യം അനുവദിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. അരവിന്ദ് കെജ്‌രിവാൾ ഇ ഡി കസ്റ്റഡിയിൽ തുടരും. അതേസമയം, കെജ്‌രിവാളിന്റെ ഹർജിയിൽ ഇ ഡി ക്ക് നോട്ടീസ് നൽകി. 7ദിവസത്തിനകം മറുപടി നൽകാനും കോടതി നിർദേശമുണ്ട്. ഏപ്രിൽ 3നു ഹർജി വീണ്ടും പരിഗണിക്കും.

Eng­lish Summary:No inter­im relief for Arvind Kejriwal
You may also like this video

Exit mobile version