ബിജെപി സ്ഥാനാർത്ഥിയും മുൻ ഡി ജി പിയുമായ ആർ ശ്രീലേഖയുടെ പേരിനൊപ്പം ‘ഐ പി എസ്’ എന്ന പദവി തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ നിന്ന് മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് ആർ ശ്രീലേഖ. ഐ പി എസ് പദവി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമായതിനാലാണ് കമ്മിഷൻ ഇടപെടൽ. മലയാളിയായ ആദ്യ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. കഴിഞ്ഞ വർഷമാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം അവർ ബിജെപിയിൽ ചേർന്നത്.
സ്ഥാനാർത്ഥിയുടെ പേരിനൊപ്പം ഐ പി എസ് വേണ്ട; ആർ ശ്രീലേഖയുടെ പ്രചാരണ ബോർഡിൽ മാറ്റം വരുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം

