Site icon Janayugom Online

ഇന്ന് ലോക്ഡൗണില്ല

ഇന്ന് സ്വാതന്ത്ര്യദിനമായതിനാൽ ഞായറാഴ്ച ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക് ഡൗൺ ഉണ്ടാവില്ല. ഓണത്തിന്റെ ഭാഗമായി 22 നും ലോക്ഡൗൺ ഉണ്ടാകില്ല. സംസ്ഥാനത്ത് രണ്ടര മാസത്തോളം ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് ബിവറേജസ് കോർപ്പറേഷൻ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധി ആയിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു.

Eng­lish Sum­ma­ry: No lock down today

You may like this video also

Exit mobile version