Site iconSite icon Janayugom Online

ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനിമുതല്‍ ലൈസന്‍സ് വേണ്ട

രാജ്യത്ത് ഇനിമുതല്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് വേണമെന്ന മാനദണ്ഡം റദ്ദാക്കി. ഇനി മുതല്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ലഭിച്ച ഡ്രോണ്‍ സ്കൂളുകള്‍, ഡിജിറ്റല്‍ സ്കൈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് മതിയാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വാണിജ്യേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 2 കിലോ വരെ ഭാരമുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകതയുമില്ലെന്ന് ഡ്രോണ്‍ ഭേദഗതി ചട്ടം 2022 ല്‍ പറയുന്നു. നേരത്തെ രാജ്യത്ത് വിദേശ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചിരുന്നു.

Eng­lish Sum­ma­ry: no longer need a license to oper­ate a drone

You may like this video also

Exit mobile version