Site iconSite icon Janayugom Online

വൈദ്യസഹായമില്ല: വീട്ടുതടങ്കലിലേക്കെങ്കിലും മാറ്റണമെന്നാവശ്യപ്പെട്ട് നവ്‌ലഖെ സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി

navlakhenavlakhe

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ തലോജ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിക്ക് പകരം വീട്ടുതടങ്കലിലാക്കണമെന്ന് ആവശ്യപ്പെട്ട് എൽഗർ പരിഷത്ത് കേസിലെ പ്രതിയായ ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖെ സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി.
തലോജ ജയിലിൽ വൈദ്യസഹായം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അഭാവത്തിൽ നവ്‌ലാഖയ്ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എന്‍ഐഎ സമീപിക്കണമെന്ന് ജസ്റ്റിസുമാരായ എസ് ബി ശുക്രെ, ജി എ സനപ് എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കവെ വ്യക്തമാക്കി. നവ്‌ലഖെയ്ക്ക് മെഡിക്കൽ സഹായങ്ങള്‍ നൽകാൻ നവി മുംബൈയിലെ തലോജ ജയിൽ സൂപ്രണ്ടിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
ജുഡീഷ്യൽ കസ്റ്റഡിക്ക് പകരം വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നവ്‌ലാഖ ഈ വർഷം ആദ്യം അഭിഭാഷകൻ യുഗ് ചൗധരി മുഖേന ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Eng­lish Sum­ma­ry: No med­ical help: Bom­bay High Court rejects Gau­tam Navlakh’s plea for trans­fer to house arrest

You may like this video also

Exit mobile version